Connect with us

Kuwait

കുവൈത്ത് ഐ സി എഫിനെ ഇനി ഇവര്‍ നയിക്കും

കുവൈത്തിലെ 55 യൂനിറ്റുകളിലും ഏഴ് റീജ്യനുകളിലും പുനസ്സംഘടനാ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയതിന് പിറകെയാണ് നാഷനല്‍ കമ്മിറ്റി പുനസ്സംഘടിപ്പിച്ചത്.

Published

|

Last Updated

കുവൈത്ത് സിറ്റി | ഐ സി എഫ് കുവൈത്ത് നാഷനല്‍ കമ്മിറ്റി പുനസ്സംഘടിപ്പിച്ചു. ഭാരവാഹികളായി അലവി സഖാഫി തെഞ്ചേരി (പ്രസി.), സ്വാലിഹ് കിഴക്കേതില്‍ (ജന. സെക്ര.) സയ്യിദ് ഹബീബ് അല്‍ ബുഖാരി വൈലത്തൂര്‍ (ഫിനാന്‍സ് സെക്ര.), അബൂമുഹമ്മദ്, അഹ്മദ് സഖാഫി കാവനൂര്‍, അബ്ദുല്‍ അസീസ് സഖാഫി (ഡെപ്യൂട്ടി പ്രസിഡണ്ടുമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുല്‍ റസാഖ് സഖാഫി പനയത്തില്‍ (സംഘടന & ട്രെയ്‌നിങ്) നവാസ് ശംസുദ്ധീന്‍ (അഡ്മിന്‍ & ഐ ടി), ശബീര്‍ അരീക്കോട് (പി ആര്‍ & മീഡിയ), മുഹമ്മദ് അലി സഖാഫി (തസ്‌കിയ), ശുഐബ് മുട്ടം (വുമണ്‍ എംപവര്‍മെന്റ്) അബ്ദുലത്തീഫ് തോണിക്കര (ഹാര്‍മണി & എമിനന്‍സ്), റഫീഖ് കൊച്ചനൂര്‍ (നോളജ്), അബ്ദുല്ല വടകര (മോറല്‍ എജ്യുക്കേഷന്‍), സമീര്‍ മുസ്‌ലിയാര്‍ (വെല്‍ഫയര്‍ &സര്‍വീസ്) അബ്ദുല്‍ഗഫൂര്‍ എടത്തിരുത്തി (പബ്ലിക്കേഷന്‍), നൗഷാദ് തലശ്ശേരി (സാമ്പത്തികം) എന്നിവരെ തിരഞ്ഞെടുത്തു. നാഷനല്‍ കാബിനറ്റ് അംഗങ്ങളായി ഷുക്കൂര്‍ മൗലവി കൈപ്പുറം, ബഷീര്‍ അണ്ടിക്കോട് എന്നിവരെയും നിയോഗിച്ചു.

‘തല ഉയര്‍ത്തി നില്‍ക്കാം’ എന്ന ശീര്‍ഷകത്തില്‍ രണ്ടു മാസത്തോളം നീണ്ടുനിന്ന മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായി കുവൈത്തിലെ 55 യൂനിറ്റുകളിലും ഏഴ് റീജ്യനുകളിലും പുനസ്സംഘടനാ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയതിന് പിറകെയാണ് നാഷനല്‍ കമ്മിറ്റി പുനസ്സംഘടിപ്പിച്ചത്.

അബ്ബാസിയ ആസ്പയര്‍ സ്‌കൂളില്‍ നടന്ന കൗണ്‍സില്‍ അബ്ദുല്ല വടകര ഉദ്ഘാടനം ചെയ്തു. അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറി ശരീഫ് കാരശ്ശേരി പുനസ്സംഘടനക്ക് നേതൃത്വം നല്‍കി. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

കഴിഞ്ഞ സംഘടനാ വര്‍ഷത്തെ പൊതു റിപോര്‍ട്ട് അബ്ദുല്ല വടകരയും സമിതി റിപോര്‍ട്ടുകള്‍ റസാഖ് സഖാഫിയും ഷുക്കൂര്‍ മൗലവി കൈപ്പുറം സാമ്പത്തിക റിപോര്‍ട്ടും അവതരിപ്പിച്ചു. സ്വാലിഹ് കിഴക്കേതില്‍ സ്വാഗതവും ഷബീര്‍ അരീക്കോട് നന്ദിയും പറഞ്ഞു.