Kerala
കള്ളന്‍ മാലവിഴുങ്ങി; വിസര്‍ജിക്കുന്നതും കാത്ത് പോലീസ്
തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിലെ സംഭവങ്ങളുടെ തനി ആവര്‍ത്തനമാണ് പാലക്കാട് ആലത്തൂരില്‍ ഉണ്ടായത്

പാലക്കാട് | മാല വിഴുങ്ങിയ കള്ളനില്‍ നിന്ന് തൊണ്ടി മുതല്‍ കണ്ടെത്താന്‍ സിനിമാ മോഡല്‍ കാത്തിരിപ്പ്. കള്ളന്‍ മാല വിഴുങ്ങി മൂന്നാം ദിവസമാണ് മാല കിട്ടിയത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിലെ സംഭവങ്ങളുടെ തനി ആവര്‍ത്തനമാണ് പാലക്കാട് ആലത്തൂരില്‍ ഉണ്ടായത്.
ക്ഷേത്രത്തിലെ വേലയ്ക്കിടെ സ്ത്രീയുടെ മാലമോഷ്ടിച്ച തമിഴ്‌നാട് മധുര സ്വദേശി മുത്തപ്പനെ പോലീസ് പിടിച്ചു. മോഷ്ടിച്ച മാല പ്രതി വിഴുങ്ങിയതോടെ പോലീസ് കുടുങ്ങി. മാല വിഴുങ്ങിയ കള്ളന്റെ വയറിളക്കി പോലീസ് കാത്തിരുന്നു.
കിലോകണക്കിന് പഴം കള്ളനെ തീറ്റിച്ച് വിസര്‍ജിക്കുന്നതും കാത്തിരിക്കുകയായിരുന്നു പോലീസ്. ഒടുവില്‍ വിസര്‍ജ്യത്തില്‍ പോലീസ് തൊണ്ടിമുതല്‍ കണ്ടെത്തി. ആശുപത്രിയിലെത്തിച്ച് എക്സ്‌റേ പരിശോധനയില്‍ മാല വയറ്റിലുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.