Connect with us

Kerala

തിരൂരില്‍ യുവതിയെ വായ്മൂടിക്കെട്ടി മര്‍ദിച്ച് മോഷ്ടാക്കള്‍; മൂന്ന് പവന്‍ കവര്‍ന്നു

സംഭവത്തില്‍ പൊന്നാനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Published

|

Last Updated

തിരൂര്‍ | മലപ്പുറം തിരൂരില്‍ യുവതിയെ വായ്മൂടിക്കെട്ടി മര്‍ദിച്ച് മോഷ്ടാക്കള്‍ സ്വര്‍ണം കവര്‍ന്നു. പള്ളക്കളം സ്വദേശി കുന്തനകത്ത് രാധയുടെ മൂന്ന് പവന്‍ സ്വര്‍ണാഭരണമാണ് കവര്‍ന്നത്.

യുവതിയുടെ ദേഹത്തുണ്ടായിരുന്ന വളയും മാലയും മോഷ്ടിച്ച് മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ രാധയെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയെതെന്നാണ് രാധ പോലീസില്‍ മൊഴി നല്‍കിയത്. സംഭവത്തില്‍ പൊന്നാനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest