Connect with us

Kerala

300 പവനും ഒരു കോടിയും കവര്‍ന്ന വളപട്ടണത്തെ വീട്ടില്‍ രണ്ടാം ദിനവും മോഷ്ടാവെത്തി

സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇത് വ്യക്തമായത്

Published

|

Last Updated

കണ്ണൂര്‍ |  വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍നിന്ന് ഒരു കോടി രൂപയും 300 പവനും കവര്‍ന്നതിന് തൊട്ടടുത്ത ദിവസവും വീട്ടില്‍ മോഷ്ടാവ് എത്തിയെന്ന് കണ്ടെത്തല്‍.സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇത് വ്യക്തമായത്.രണ്ടാം ദിവസവും വീട്ടില്‍ ആള്‍ ഉണ്ടാകില്ലെന്ന് അറിഞ്ഞുകൊണ്ടാണ് മോഷ്ടാവ് എത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടുകാരെ നേരിട്ട് അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്ന നിഗമനം ശക്തമാക്കുന്നതാണ് ഇത്. കേസില്‍ അന്വേഷണം കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്

രണ്ട് ദിവസങ്ങളിലായി വീട്ടിനകത്ത് കയറി മോഷണം നടത്തിയത് ഒരാള്‍ ആണെങ്കിലും ഇയാള്‍ക്ക് പുറത്തുനിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. വീടിന് അകത്ത് നിന്ന് ലഭിച്ച ഉളിയും 16 കൈ വിരല്‍ അടയാളങ്ങളും കേസില്‍ നിര്‍ണായകമായേക്കും. മൂന്നു പേര്‍ മതില്‍ ചാടി വീട്ടുവളപ്പിലേക്ക് കടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടില്‍ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയത്. അഷ്റഫും കുടുംബവും വീട് പൂട്ടി പോയപ്പോഴാണ് കവര്‍ച്ച നടന്നിരിക്കുന്നത്.

 

---- facebook comment plugin here -----

Latest