Connect with us

National

ബെംഗളുരുവിലെ ജ്വല്ലറിയില്‍ നിന്ന് തോക്ക് ചൂണ്ടി മോഷ്ടാക്കള്‍ കവര്‍ന്നത് 50 ലക്ഷത്തിന്റെ സ്വര്‍ണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

വെറും 32 സെക്കന്റുകള്‍ക്കുളളിലാണ് മോഷ്ടാക്കള്‍ ജ്വല്ലറിക്കുള്ളില്‍ കയറി സ്വര്‍ണം മോഷ്ടിച്ച് കടന്നു കളഞ്ഞത്.

Published

|

Last Updated

ഹൈദരാബാദ്|ബെംഗളുരുവിലെ ജ്വല്ലറിയില്‍ നിന്ന് തോക്ക് ചൂണ്ടി 50 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു. ബെംഗളുരുവിലെ മദനായകനഹള്ളി ലക്ഷ്മിപുരയിലുള്ള പദം എന്ന ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണം മോഷ്ടിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതേകാലോടെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചാണ് മോഷ്ടാക്കള്‍ കവര്‍ച്ചക്കെത്തിയത്.

ചെറിയ ജ്വല്ലറിയായതിനാല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഉണ്ടായിരുന്നില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വെറും 32 സെക്കന്റുകള്‍ക്കുളളിലാണ് മോഷ്ടാക്കള്‍ ജ്വല്ലറിക്കുള്ളില്‍ കയറി സ്വര്‍ണം മോഷ്ടിച്ച് കടന്നു കളഞ്ഞത്. ജ്വല്ലറിയിലേക്ക് ഓടിക്കയറി വന്ന കവര്‍ച്ചക്കാരില്‍ ഒരാള്‍ കടക്കാരന്റെ നേരെ തോക്ക് ചൂണ്ടുന്നതിന്റെയും മറ്റേയാള്‍ കയ്യില്‍ കരുതിയിരുന്ന സഞ്ചിയിലേക്ക് സ്വര്‍ണം വാരി ഇടുന്നതും ദൃശ്യങ്ങളില്‍ കാണാം.

 

 

 

Latest