Connect with us

Kerala

കൊടകര കുഴല്‍പ്പണ കേസില്‍ മറച്ചു വച്ച കാര്യങ്ങൾ പുറത്ത് വരികയാണ്; വ്യക്തമായത് സിപിഎം -ബിജെപി ബന്ധം: വിഡി സതീശന്‍

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഎമ്മും ബിജെപിയും അപരന്‍മാരെ നിര്‍ത്തിയത് പരസ്പര ധാരണയുടെ തെളിവാണ്

Published

|

Last Updated

കോഴിക്കോട് | കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്ന പശ്ചാത്തലത്തില്‍ ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍.
കൊടകര കുഴല്‍പ്പണ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും മറച്ചുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സിപിഎം-ബിജെപി ബാന്ധവം എത്ര വലുതാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

കേസ് അന്വേഷിക്കാന്‍ ഇതുവരെ ഇ ഡി എത്തിയില്ല. ഇത് കള്ളപ്പണമാണ്, അതുകൊണ്ട് ഗൗരവമായ അന്വേഷണം വേണം. മഞ്ചേശ്വരം കോഴ കേസിലും ഒത്തുകളി നടന്നുവെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഎമ്മും ബിജെപിയും അപരന്‍മാരെ നിര്‍ത്തിയത് പരസ്പര ധാരണയുടെ തെളിവാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. എഡിഎമ്മിന്റെ മരണത്തില്‍ സര്‍ക്കാര്‍ ദിവ്യയ്‌ക്കൊപ്പമാണ്. കലക്ടര്‍ പോലീസിന് കൊടുത്ത മൊഴി കള്ളമാണെന്നും സതീശന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest