Connect with us

Health

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ദിവസവും 6-7 മണിക്കൂര്‍ ഉറങ്ങുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കുവാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Published

|

Last Updated

നിലവില്‍ കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ മൂലമുള്ള കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. മറ്റൊരു കൊവിഡ് തരംഗത്തെ കൂടി നേരിടാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഈ സമയത്ത് ആരോഗ്യകരമായ ജീവിതശൈലി നാം ഓരോരുത്തരും നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഈ കൊവിഡ് കാലത്ത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പ്രതിരോധശേഷി കൂട്ടുക എന്നത്. അതിന് വേണ്ടി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ഭക്ഷണങ്ങളില്‍ നിന്നും ലഭിക്കുന്ന പോഷകങ്ങള്‍ നമ്മുടെ ശരീരത്തെയും ആരോഗ്യത്തെയും വലിയ രീതിയിലാണ് സ്വാധീനിക്കുന്നത്. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ ഭക്ഷണത്തിന് വലിയ പങ്കുണ്ട്.

അതുപോലെ വെള്ളം ധാരാളം കുടിക്കണം. ഇത് നിര്‍ജലീകരണം ഒഴിവാക്കാനും ശരീരത്തിന്റെ രോഗപ്രതിരോധശേഷിക്കും ഉത്തമമാണ്. രോഗപ്രതിരോധശേഷി കൂട്ടാന്‍ ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തേണ്ടതാണ്. വിറ്റാമിന്‍ എ, സി, ഡി, സെലേനിയം, സിങ്ക് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് സഹായകരമാണ്. ഫൈബര്‍, വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയ പഴങ്ങളും പഴച്ചാറുകളും ഡയറ്റില്‍ ഉള്‍പ്പെടുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ഇലക്കറികള്‍ കാഴ്ചയ്ക്കും ബുദ്ധിവികാസത്തിനും രോഗപ്രതിരോധത്തിനുമെല്ലാം നല്ലതാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
രോഗപ്രതിരോധശേഷി കൂട്ടാന്‍ ഇഞ്ചി, കറുപ്പട്ട, ജീരകം, മഞ്ഞള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്.

വ്യായാമം രോഗ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. ദിവസവും വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ദിവസവും 6-7 മണിക്കൂര്‍ ഉറങ്ങുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കുവാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

 

 

 

Latest