Connect with us

Kerala

ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ആലോചിക്കണം; കെ സുധാകരനെതിരെ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്

കെ സുധാകരന്‍ ഉന്നത സ്ഥാനത്ത് ഉള്ളയാളാണ്. എന്താണ് പറയുന്നതെന്ന് ബോധ്യമുണ്ടാകണം.

Published

|

Last Updated

തിരുവനന്തപുരം | ആര്‍ എസ് എസ് ശാഖക്ക് സംരക്ഷണം നല്‍കിയിരുന്നുവെന്ന പരാമര്‍ശത്തില്‍ കെ സുധാകരനെതിരെ മുസ്ലിം ലീഗ്. സുധാകരന്‍ ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ആലോചിക്കണമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം സ്വകാര്യ ചാനലിനോട് സംസാരിക്കവേ പറഞ്ഞു. കെ സുധാകരന്‍ ഉന്നത സ്ഥാനത്ത് ഉള്ളയാളാണ്. എന്താണ് പറയുന്നതെന്ന് ബോധ്യമുണ്ടാകണം.

തിരുത്തിയിട്ടോ മയപ്പെടുത്തിയിട്ടോ കാര്യമില്ല. ശരിയല്ല എന്ന് തോന്നുന്നത് ലീഗ് പറയും. വിഷയം മുസ്ലിം ലീഗ് ചര്‍ച്ച ചെയ്യുമെന്നും സലാം വ്യക്തമാക്കി.