Connect with us

Ongoing News

തീപാറും ക്വാര്‍ട്ടര്‍: ബ്രസീല്‍, ക്രൊയേഷ്യ ലൈനപ്പായി

ബ്രസീല്‍ ടീം ലൈനപ്പില്‍ മാറ്റങ്ങളില്ല.ക്രൊയേഷ്യന്‍ നിരയില്‍ രണ്ട് മാറ്റങ്ങളുണ്ട്.

Published

|

Last Updated

ദോഹ | ലോകകപ്പില്‍ ഇന്ന് ക്രൊയേഷ്യക്കെതിരെ ക്വാര്‍ട്ടര്‍ അങ്കത്തിനിറങ്ങുന്ന ബ്രസീല്‍ ടീം ലൈനപ്പില്‍ മാറ്റങ്ങളില്ല. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ദക്ഷിണ കൊറിയക്കെതിരെ കളിച്ച അതേ ടീമിനെയാണ് പരിശീലകന്‍ ടിറ്റെ കളത്തിലിറക്കുക. എന്നാല്‍, ക്രൊയേഷ്യന്‍ നിരയില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഇന്ന് രാത്രി 8.30ന് അല്‍ റയാന്‍ സ്റ്റേഡിയത്തിലാണ് മത്സരം.

ബ്രസീല്‍: റിച്ചാര്‍ലിസന്‍, വിനീഷ്യസ് ജൂനിയര്‍, നെയ്മര്‍, റഫീന്യ, കസമിറോ, ലുക്കാസ് പക്വേറ്റ, ഡാനിലോ, തിയാഗോ സില്‍വ, മാര്‍കീന്യോസ്, എഡര്‍ മിലിറ്റാവോ, അലിസണ്‍ ബെക്കര്‍.

ക്രൊയോഷ്യ: പസാലിച്ച്, ക്രമാരിച്ച്, പെരിസിച്ച്, ലൂക്കാ മോഡ്രിച്ച്, ബ്രോസോവിച്ച്, കൊവാസിച്ച്, ജുറാനോവിച്ച്, ലോവേണ്‍, ഗ്വാഡിയോള്‍, സോസ, ലിവാക്കോവിച്ച്.

 

 

Latest