Saudi Arabia
മൂന്നാമത് അന്താരാഷ്ട്ര ഡിഫന്‍സ് എക്‌സ്‌പോ സഊദിയില്‍
2026 ഫെബ്രുവരി 8 മുതല്‍ 12 വരെ റിയാദില്‍.

റിയാദ് | ‘പ്രതിരോധ സംയോജനത്തിന്റെ ഭാവി’ എന്ന ശീര്‍ഷകത്തില്‍ മൂന്നാമത് അന്താരാഷ്ട്ര ഡിഫന്‍സ് എക്‌സ്‌പോ 2026 ഫെബ്രുവരി 8 മുതല്‍ 12 വരെ തലസ്ഥാനമായ റിയാദില്‍ നടക്കും. കര, നാവിക, വ്യോമ, ബഹിരാകാശ, സുരക്ഷ എന്നീ അഞ്ച് പ്രതിരോധ മേഖലകളിലെ സാങ്കേതികവിദ്യകളുടെ പ്രദര്‍ശനത്തിനായിരിക്കും റിയാദ് വേദിയാവുക.
ആഗോള പ്രതിരോധ പങ്കാളികളുടെ പ്രതിരോധ ശേഷികള്‍ വര്‍ധിപ്പിക്കുന്നതിന് സഹകരണം, നവീകരണം, അന്താരാഷ്ട്ര പങ്കാളിത്തം എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് എക്‌സ്‌പോയിലൂടെ ലക്ഷ്യമിടുന്നത്. വേള്‍ഡ് ഡിഫന്‍സ് ഷോ 2026 ന് പുതിയ നാലാമത്തെ ഹാള്‍ ഉള്‍പ്പെടെ 273,000 ചതുരശ്ര മീറ്ററാണ് പ്രദര്‍ശന സ്ഥലം ഒരുക്കിയിരിക്കുന്നത്. കൂടാതെ പ്രദര്‍ശന സ്റ്റാന്‍ഡുകളുടെ 65 ശതമാനവും ഇതിനകം വിറ്റഴിക്കപ്പെട്ടതോടെ എക്‌സ്‌പോക്ക് വലിയ ആഗോള പങ്കാളിത്തമാണ് ലഭിച്ചിരിക്കുന്നത്.
2022 ല്‍ റിയാദില്‍ നടന്ന പരിപാടിയില്‍ 42 രാജ്യങ്ങളില്‍ നിന്നുള്ള 600 പ്രദര്‍ശകരും 82 സൈനിക, പ്രതിരോധ പ്രതിനിധികളും 85 രാജ്യങ്ങളില്‍ നിന്നുള്ള 65,000 സന്ദര്‍ശകരുമാണ് പങ്കെടുത്തത്.