National
മൂന്നാം മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മുന്‍ സര്‍ക്കാരുകളേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍; രാഷ്ട്രപതി: ബജറ്റ് സമ്മേളനത്തിന് തുടക്കം
ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം 70 വയസ്സിനു മുകളിലുള്ള ആറ് കോടി പൗരന്മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കി
ന്യൂഡല്‍ഹി | പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം തുടങ്ങി.യുവാക്കളുടെ വിദ്യാഭ്യാസത്തിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. രാവിലെ 11 ന് ഇരുസഭകളെയും അഭിസംബോധന ചെയ്ത രാഷ്ട്രപതി ദ്രൗപദി മുര്‍മു നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി മരണമടഞ്ഞ മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്ങിനെ അനുസ്മരിച്ചു. ഒപ്പം കുംഭമേളയില്‍ മരിച്ചവര്‍ക്ക് ആദാരഞ്ജലികളും അര്‍പ്പിച്ചു.
മൂന്നാം മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മുന്‍ സര്‍ക്കാരുകളേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണെന്നും ഇടത്തരക്കാരുടെ വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും രാഷ്ട്രപതി പറഞ്ഞു.രു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, വഖഫ് ഭേദഗതി ബില്ല് എന്നിവയിലേക്ക് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു.
ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം 70 വയസ്സിനു മുകളിലുള്ള ആറ് കോടി പൗരന്മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കി.സ്ത്രീകളുടെയും കര്‍ഷകരുടെയും ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ സ്പോര്‍ട്സ്, ബഹിരാകാശം വരെയുള്ള എല്ലാ മേഖലകളിലും മുന്നേറാന്‍ രാജ്യത്തിന് കഴിഞ്ഞു.ഇന്ത്യ വൈകാതെ തന്നെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും രാഷ്ട്രപതി പറഞ്ഞു.