Connect with us

Ongoing News

മൂന്നാം ഏകദിനം; ന്യൂസിലാൻഡിന് വിജയലക്ഷ്യം 386 റൺസ്

രോഹിത് ശര്‍മക്കും ശുഭ്മാന്‍ ഗില്ലിനും സെഞ്ച്വറി

Published

|

Last Updated

ഇന്‍ഡോര്‍ | മൂന്നാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനു മുന്നില്‍ 386 റണ്‍സിൻ്റെ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 385 റണ്‍സ് അടിച്ചുകൂട്ടിയത്.

ഇന്ത്യക്കായി ഓപണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും സെഞ്ച്വറി നേടി. ഹര്‍ദിക് പാണ്ഡ്യ അര്‍ധ സെഞ്ച്വറിയും നേടി. ന്യൂസിലാൻഡിനായി ജേക്കബ് ഡെഫിയും ബ്ലൈർ ടിക്നറും മൂന്ന് വിക്കറ്റ് വീതം നേടി.

മൂന്ന് മത്സരമടങ്ങിയ ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് ഇൻഡോറിൽ നടക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യൻ ടീം പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാൽ, അവസാന മത്സരം ജയിച്ചാൽ ഏകദിന റാങ്കിംഗിൽ ഒന്നാമതെത്താമെന്നതാണ് ഇന്ത്യയെ മോഹിപ്പിക്കുന്നത്. 386 റൺസ് എന്ന മികച്ച വിജയ ലക്ഷ്യം മുന്നിൽ വെച്ച് വിജയവും ഒന്നാം റാങ്കും കൊത്തിയെടക്കാനാണ് ഇന്ത്യൻ നീക്കം.

Latest