Kasargod
മൂന്നാം ഘട്ട ഹജ്ജ് പരിശീലന ക്ലാസ്സ്; ജില്ലാതല ഉദ്ഘാടനം സഅദിയ്യയില്‍ സമാപിച്ചു
27ന് മള്ഹര്‍ മഞ്ചേശ്വരത്തും 28ന് കാഞ്ഞങ്ങാട് ബിഗ് മാളിലും മേയ് ഒന്നിന് തൃക്കരിപ്പൂര്‍ നടക്കാവ് ശ്രീലയ ഓഡിറ്റോറിയത്തിലും സോണ്‍തല ക്ലാസ്സുകള്‍

ദേളി | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജ്ജിന് പുറപ്പെടുന്ന തീര്‍ഥാടകര്‍ക്കുള്ള മൂന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസ്സിന്റെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം ദേളി ജാമിഅ സഅദിയ്യയില്‍ സമാപിച്ചു. സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി പാനൂര്‍ പ്രാര്‍ഥന നടത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.
സഅദിയ്യ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റാഫി, ശംസുദ്ദീന്‍ അരിഞ്ചിറ, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, എംപി അബ്ദുല്ല ഫൈസി നെക്രാജെ, സുലൈമാന്‍ ഹാജി വയനാട്, താജുദ്ദീന്‍ ഉദുമ സംബന്ധിച്ചു. ബാഗേജ് സ്റ്റിക്കറുകള്‍, മഫ്ത സ്റ്റിക്കറുകള്‍ എന്നിവ ഹജ്ജ് കമ്മിറ്റി വിതരണം ചെയ്തു.
ജില്ലയിലെ മറ്റ് ക്ലാസ്സുകള്‍ 27ന് മള്ഹര്‍ മഞ്ചേശ്വരത്തും 28ന് കാഞ്ഞങ്ങാട് ബിഗ് മാളിലും മേയ് ഒന്നിന് തൃക്കരിപ്പൂര്‍ നടക്കാവ് ശ്രീലയ ഓഡിറ്റോറിയത്തിലും നടക്കും. മുഴുവന്‍ തീര്‍ഥാടകരും അതത് സോണ്‍ ക്ലാസ്സുകളില്‍ പങ്കെടുക്കണമെന്ന് ജില്ലാ ട്രൈനിംഗ് ഓര്‍ഗനൈസര്‍ മുഹമ്മദ് സലീം അറിയിച്ചു.