Connect with us

Kerala

മൂന്നാം സീറ്റ്; കോണ്‍ഗ്രസ്- ലീഗ് ഉഭയകക്ഷി ചര്‍ച്ച ഇന്ന്

സീറ്റ് ലഭിച്ചില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കനാണ് ലീഗ് നീക്കം

Published

|

Last Updated

തിരുവനന്തപുരം |  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ച കോണ്‍ഗ്രസ്- ലീഗ് ചര്‍ച്ച ഇന്ന് നടക്കും. രാവിലെ പത്തിന് എറണാകുളത്താണ് ഉഭയകക്ഷി ചര്‍ച്ച നടക്കുക. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ എന്നിവര്‍ കോണ്‍ഗ്രസില്‍ നിന്നും, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജങഅ സലാം എന്നിവര്‍ മുസ്ലിം ലീഗില്‍ നിന്നും യോഗത്തില്‍ പങ്കെടുക്കും.

 

മൂന്നാം സീറ്റ് വേണമെന്ന കാര്യത്തില്‍ ലീഗ് ഉറച്ച് നില്‍ക്കും. പുതുതായി സീറ്റ് നല്‍കുകയാണെങ്കില്‍ അത് ഏതായിരിക്കും എന്നതിലും തീരുമാനം എടുക്കും. രാജ്യസഭ സീറ്റ് നല്‍കി ലീഗിനെ അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സീറ്റ് ലഭിച്ചില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കനാണ് ലീഗ് നീക്കം