leeds test
മൂന്നാം ടെസ്റ്റ്: ആദ്യ ദിനം ഇംഗ്ലീഷ് സമഗ്രാധിപത്യം
അര്‍ധ സെഞ്ച്വറി നേടിയ റോറി ബേണ്‍സും ഹസീബ് ഹമീദുമാണ് ക്രീസിലുള്ളത്.
ലീഡ്‌സ് | ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലീഷ് സമഗ്രാധിപത്യം. വെറും 78 റണ്‍സിന് ഇന്ത്യയെ പിടിച്ചുകെട്ടിയ ഇംഗ്ലണ്ട് ആദ്യം ദിനം സ്റ്റംപെടുക്കുമ്പോള്‍ പുറത്താകാതെ 120 റണ്‍സ് എടുത്തു. അര്‍ധ സെഞ്ച്വറി നേടിയ റോറി ബേണ്‍സും (52) ഹസീബ് ഹമീദു(60)മാണ് ക്രീസിലുള്ളത്. 42 റൺസിന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്.
മൂന്ന് വിക്കറ്റ് വീതം പിഴുത ജെയിംസ് ആന്‍ഡേഴ്‌സണും ക്രെയ്ഗ് ഓവര്‍ട്ടണും രണ്ട് വിക്കറ്റ് വീതമെടുത്ത ഒലി റോബിന്‍സണും സാം കറനുമാണ് ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്. രോഹിത് ശര്‍മയും (19) അജിന്‍ക്യ രഹാനെയും (18) മാത്രമാണ് രണ്ടക്കം കടന്നത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും ചെറിയ ടോട്ടലാണിത്. ലോഡ്‌സ് ടെസ്റ്റ് ഇലവനില്‍ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ലീഡ്സ് ടെസ്റ്റിനിറങ്ങിയത്.
ലോകേഷ് രാഹുല്‍ (0), ചേതേശ്വര്‍ പുജാര (1), നായകന്‍ വിരാട് കോഹ്‌ലി (7) എന്നിവരെ 21 റണ്‍സിനിടെ മടക്കി ജെയിംസ് ആന്‍ഡേഴ്‌സണ്‍. നാലാം വിക്കറ്റില്‍ രോഹിതും രഹാനെയും ചേര്‍ന്ന് 35 റണ്‍സ് കൂടിനേടി. ഋഷഭ് പന്ത് (2), രവീന്ദ്ര ജദേജ (4), മുഹമ്മദ് ഷമി (0), ജസ്പ്രീത് ബുംറ (0) എന്നിവര്‍ എളുപ്പം മടങ്ങി. പത്താം വിക്കറ്റില്‍ ഇശാന്തും സിറാജും ചേര്‍ന്ന് നേടിയ 11 റണ്‍സാണ് സ്‌കോര്‍ 78ല്‍ എത്തിച്ചത്