cruelty against child
പതിമൂന്ന് വയസുകാരന് മര്‍ദ്ദനം; പിതാവ് അറസ്റ്റില്‍
മര്‍ദ്ദനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു

കൊല്ലം | പതിമൂന്ന് വയസുകാരന്‍ മകന് പിതാവിന്റെ ക്രൂര മര്‍ദ്ദനം. കൊല്ലം കടയ്ക്കലിലാണ് സംഭവം. മര്‍ദ്ദനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പിതാവിനെ അറസ്റ്റ് ചെയതു. കടയ്ക്കല്‍ കുമ്മിള്‍ ഊന്നുകല്‍ കാഞ്ഞിരത്തുമ്മൂടുവീട്ടില്‍ നാസറുദീനാണ് പിടിയിലായത്. മര്‍ദ്ദനം സഹിക്കാതെ കുട്ടിയുടെ മാതാവ് കടക്കല്‍ സി ഐയെ വിളിച്ച് പരാതി പറയുകയായിരുന്നു.
കഴിഞ്ഞ ദിവസം മാതാവിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ കുട്ടി കാണാന്‍ പോയിരുന്നു. ഇക്കാരണത്താലാണ് കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചത്. പിതാവ് കുട്ടിയുടെ നാഭിക്ക് ചവിട്ടുകയും ചെയ്തതിരുന്നു. കുട്ടിയുടെ മൊഴി രേഖപെടുത്തി കേസെടുത്ത പോലീസ് കുട്ടിക്ക് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി. പിതാവ് നാസറുദീനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.