Connect with us

Kerala

പതിമൂന്നുകാരിക്ക് ലഹരി നല്‍കി പീഡനം; പ്രതി പിടിയില്‍

മുഹമ്മദ് റെയ്‌സ് എന്നയാളാണ് പിടിയിലായത്. ചോക്ലേറ്റില്‍ എം ഡി എം എ കലര്‍ത്തി നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | പതിമൂന്നുകാരിയെ ലഹരി നല്‍കി പീഡിപ്പിച്ചയാള്‍ പിടിയില്‍. മുഹമ്മദ് റെയ്‌സ് എന്നയാളാണ് പിടിയിലായത്. ചോക്ലേറ്റില്‍ എം ഡി എം എ കലര്‍ത്തി നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

നിരവധി കേസുകളില്‍ പ്രതിയാണ് 19കാരനായ മുഹമ്മദ് റെയ്സ്. നാല് മാസത്തോളമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് വിവരം. പ്രതിയുടെ കൈയില്‍ നിന്ന് കത്തിയും സിറിഞ്ചും പോലീസ് പിടിച്ചെടുത്തു.

പെണ്‍കുട്ടി പരാതി നല്‍കിയതിനു പിന്നാലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. പോലീസ് എത്തിയതു കണ്ട ഇയാള്‍ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. പോലീസ് പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.