Kerala
കഴക്കൂട്ടത്തുനിന്നും കാണാതായ പതിമൂന്നുകാരിയെ കേരള പോലീസ് സംഘം ഏറ്റെടുത്തു; ഞായറാഴ്ച തിരുവനന്തപുരത്തെത്തും
കുട്ടിയെ ഇന്ന് രാത്രി സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കും.

തിരുവനന്തപുരം | കഴക്കൂട്ടത്തു നിന്നും വീടുവിട്ടിറങ്ങിയതിന് പിറകെ വിശാഖപട്ടണത്തുനിന്നും കണ്ടെത്തിയ പതിമൂന്നുകാരിയെ കേരള പോലീസ് സംഘം ഏറ്റെടുത്തു. കുട്ടിയുമായി സംഘം നാളെ വിശാഖപട്ടണത്ത് നിന്ന് മടങ്ങും. കുട്ടിയെ ഇന്ന് രാത്രി സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കും. വിശാഖപട്ടണത്ത് നിന്ന് വിജയവാഡയിലേക്കും അവിടെ നിന്ന് രാത്രി 10.25ന് കേരള എക്‌സ്പ്രസില്‍ കേരളത്തിലേക്കും തിരിക്കും. ഞായറാഴ്ച രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തും.
ബുധനാഴ്ച ട്രെയിനില്‍ നിന്ന് കുട്ടിയെ വിശാഖപട്ടണത്തെ മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കണ്ടെത്തിയത്. അസമില്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടെയുമൊപ്പം പഠനം തുടരണമെന്നാണ് ആഗ്രഹമെന്നും അമ്മയുടെ ഉപദ്രവം സഹിക്കാനാവാതെയാണ് വീടുവിട്ടതെന്നും കുട്ടി വെളിപ്പെടുത്തിയിരുന്നു