Kerala
കഴക്കൂട്ടത്തുനിന്നും കാണാതായ പതിമൂന്നുകാരിയെ തിരുവനന്തപുരത്തെത്തിച്ചു; ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റും
തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയെ കഴക്കൂട്ടം സ്റ്റേഷനിലെത്തിച്ച ശേഷം ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കും.

തിരുവനന്തപുരം | കഴക്കൂട്ടത്തുനിന്നു കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വിശാഖപട്ടണത്തു കണ്ടെത്തിയ പതിമൂന്നുകാരിയെ പോലീസ് സംഘം തിരുവനന്തപുരത്തെത്തിച്ചു. കേരള എക്സ്പ്രസിലാണ് സംഘം കുട്ടിയുമായി എത്തിയത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സംഘം പെണ്‍കുട്ടിയെ സിഡബ്ല്യുസിയുടെ പൂജപ്പുരയിലെ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റും.തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയെ കഴക്കൂട്ടം സ്റ്റേഷനിലെത്തിച്ച ശേഷം ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ബുധനാഴ്ച രാത്രി മുതല്‍ വിശാഖപട്ടണത്തെ ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ കുട്ടിയെ കഴക്കൂട്ടം എസ്ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ ഏറ്റെടുത്തു. തുടര്‍ന്നാണ് കേരളത്തിലേക്ക് തിരിച്ചത്. അമ്മ അടിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് അസം സ്വദേശിനിയായ പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്.