Kerala
ആലപ്പുഴ എഴുപുന്ന ശ്രീ നാരായണപുരം ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചു; നഷ്ടപ്പെട്ടത് 20 പവന്‍
കീഴ് ശാന്തി കൊല്ലം സ്വദേശി ശ്രീവല്‍സനെ കാണാനില്ലെന്നും പരാതിയുണ്ട്

ആലപ്പുഴ| ആലപ്പുഴ അരൂരിലെ എഴുപുന്ന ശ്രീ നാരായണ പുരം ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചു. വിഷു ദിനത്തില്‍ ക്ഷേത്രത്തില്‍ ദേവന് ചാര്‍ത്തിയ 20 പവന്‍ തിരുവാഭരണമാണ് മോഷ്ടിച്ചത്. കിരീടം, രണ്ടു മാലകള്‍ അടക്കം സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വിശേഷ ദിവസമായതിനാല്‍ ഇന്നലെ വിഗ്രഹത്തില്‍ കൂടുതല്‍ ആഭരണങ്ങള്‍ ചാര്‍ത്തിയിരുന്നു.
കീഴ് ശാന്തി കൊല്ലം സ്വദേശി ശ്രീവല്‍സനെ കാണാനില്ലെന്നും പരാതിയുണ്ട്. അരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----