Kerala
എം ഡി എം എയും ഹാഷിഷ് ഓയിലുമായി തിരുവല്ല സ്വദേശികൾ മുത്തങ്ങയിൽ പിടിയില്‍
100 അമേരിക്കന്‍ ഡോളറും കഞ്ചാവും എം ഡി എം എയും പൊടിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് ക്രഷിംഗ് മെഷീനും ഇന്റര്‍നെറ്റ് കോളിംഗിനായി ഉപയോഗിക്കുന്ന റൂട്ടറും കസ്റ്റഡിയില്‍ എടുത്തു.
![](https://assets.sirajlive.com/2023/08/muthanga.jpg)
മുത്തങ്ങ/ തിരുവല്ല | ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള വാഹനപരിശോധനയില്‍ മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ 61 ഗ്രാം എം ഡി എം എയും 12.8 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് പത്തനംതിട്ട സ്വദേശികളെ അറസ്റ്റ് ചെയ്തു. ഇരവിപേരൂര്‍ വല്യക്കുന്നത് സുജിത് സതീശന്‍, ചരുവിപറമ്പില്‍ അരവിന്ദ് ആര്‍ കൃഷ്ണ എന്നിവരെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് വി പിയും സംഘവും അറസ്റ്റ് ചെയ്തത്.
പ്രതികളെ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച എം എച്ച് 02 ബി പി 9339 നമ്പര്‍ കാറും ഇവര്‍ ഉപയോഗിച്ച വിവിധ കമ്പനികളുടെ നാല് മൊബൈല്‍ ഫോണുകളും 100 അമേരിക്കന്‍ ഡോളറും കഞ്ചാവും എം ഡി എം എയും പൊടിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് ക്രഷിംഗ് മെഷീനും ഇന്റര്‍നെറ്റ് കോളിംഗിനായി ഉപയോഗിക്കുന്ന റൂട്ടറും കസ്റ്റഡിയില്‍ എടുത്തു.
സംഘത്തിൽ പ്രിവന്റീവ് ഓഫീസര്‍ പ്രകാശന്‍ കെ വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍ കൃഷ്ണന്‍, അരുണ്‍ പി ഡി , വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഖില, റസിയ ഫര്‍സാന എന്നിവരും ഉണ്ടായിരുന്നു.