Connect with us

Investment fraud

തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്; മുന്‍ മാനേജര്‍ പ്രീത ഹരിദാസ് അറസ്റ്റില്‍

പ്രീത ഹരിദാസിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഒളിവില്‍ പോവുകയായിരുന്നു. 

Published

|

Last Updated

പത്തനംതിട്ട | തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ് കേസില്‍ മുന്‍ മാനേജര്‍ പ്രീത ഹരിദാസ് അറസ്റ്റില്‍. ഒളിവില്‍ പോയ പ്രീതയെ ഇന്നു രാവിലെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രീത ഹരിദാസിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഒളിവില്‍ പോവുകയായിരുന്നു. 2015 ലാണ് തിരുവല്ല മതില്‍ഭാഗം സ്വദേശി വിജയലക്ഷ്മി മോഹന്‍ അര്‍ബന്‍ സഹകരണ ബാങ്ക് മഞ്ഞാടി ശാഖയില്‍ മൂന്നര ലക്ഷം രൂപ നിക്ഷേപിച്ചത്. പലിശ ഉള്‍പ്പെടെ ആറേമുക്കാല്‍ ലക്ഷം രൂപ 2022 ഒക്ടോബറില്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി.

നിക്ഷേപത്തിന്റെ അസ്സല്‍ രേഖകള്‍ ഉള്‍പ്പെടെ വാങ്ങിവെച്ച ജീവനക്കാര്‍ പക്ഷേ പണം തിരികെ നല്‍കിയില്ല. തുടരന്വേഷണത്തിലാണു വ്യാജ ഒപ്പിട്ട് ബാങ്ക് ജീവനക്കാരി പണം തട്ടിയെന്ന് അറിയുന്നത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം അട്ടിമറിച്ചു.

Latest