Connect with us

trivandrum corporation

തിരുവനന്തപുരം നഗരസഭയിലെ നികുതിപ്പണം തട്ടല്‍: ഒരാള്‍ അറസ്റ്റില്‍

ശ്രീകാര്യം സോണല്‍ ഓഫീസിലെ അറ്റന്‍ഡന്റ് ബിജുവാണ് പിടിയിലായത്

Published

|

Last Updated

തിരുവനന്തപുരം |  വലിയ ചര്‍ച്ചയായ തിരുവനന്തപുരം നഗരസഭയിലെ നികുതിപ്പണം തട്ടല്‍ കേസില്‍ ഒരു ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ശ്രീകാര്യം സോണല്‍ ഓഫീസിലെ അറ്റന്‍ഡന്റ് ബിജുവാണ് അറസ്റ്റിലായത്. ബുധനാഴ്ച പുലര്‍ച്ചെ കല്ലറയില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സോണല്‍ ഓഫീസില്‍ അടക്കുന്ന കരം ബേങ്കിലടക്കാതെ ഉദ്യോഗസ്ഥര്‍ ക്രമക്കേട് നടത്തിയെന്നാണ് കേസ്.

തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ അഞ്ച് ഉദ്യോഗസ്ഥരെ ഇതുവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. നേമം സോണില്‍ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂപ്രണ്ട് എസ് ശാന്തിയടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ശാന്തിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ശാന്തിയും കാഷ്യറും ചേര്‍ന്ന് 26.7 ലക്ഷം രൂപയാണ് നേമം സോണില്‍ നിന്ന് തട്ടിയെടുത്തത്. ആറ്റിപ്ര സോണില്‍ ഒരു ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ഇതുവരെയുള്ള വിവരം. ഇവിടെ ഒരു ഉദ്യോഗസ്ഥനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

 

 

 

Latest