Kerala
തിരുവനന്തപുരത്തം കോഴിക്കോട്ടും വന്‍ സ്വര്‍ണ വേട്ട
തിരുവനന്തപുരം വിമാനത്താവളത്തില്‍ കണ്ണൂര്‍ സ്വദേശി നിധിന്‍ എന്നയാളില്‍നിന്ന് ഒന്നരക്കിലോ സ്വര്‍ണമാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്.
തിരുവനന്തപുരം/ കോഴിക്കോട് | തിരുവനന്തപുരം വിമാനത്താവളത്തിലും കരിപ്പൂര്‍ വിമാനത്താവളത്തിലുമായി വന്‍ സ്വര്‍ണ വേട്ട. തിരുവനന്തപുരം വിമാനത്താവളത്തില്‍ കണ്ണൂര്‍ സ്വദേശി നിധിന്‍ എന്നയാളില്‍നിന്ന് ഒന്നരക്കിലോ സ്വര്‍ണമാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്.എമിറേറ്റ്‌സ് വിമാനത്തില്‍ ഞായറാഴ്ച രാവിലെയാണ് ഇയാള്‍ ദുബൈയില്‍നിന്ന് എത്തിയത്. സ്വര്‍ണം ദ്രവരൂപത്തിലാക്കി ജീന്‍സില്‍ ഒട്ടിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 65 ലക്ഷം രൂപ വില വരുന്ന അനധികൃത സ്വര്‍ണം കസ്റ്റംസ് പിടികൂടി. സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം മൂന്നിയൂര്‍ സ്വദേശി പതിയില്‍ വിജേഷ് (33) അറസ്റ്റിലായി.
ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 1,165 ഗ്രാം സ്വര്‍ണമിശിത്രം ഇയാളില്‍ നിന്ന് കണ്ടെത്തി. നാല് ക്യാപ്‌സൂളുകളായി ആണ് ഇത് സൂക്ഷിച്ചിരുന്നത്.