Connect with us

Kerala

തിരുവനന്തപുരം തുമ്പയില്‍ ബോംബേറ്; രണ്ട് പേര്‍ക്ക് പരുക്ക്

ഇന്ന് ഉച്ചയോടെയാണ് സംഭവം.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം തുമ്പയില്‍ യുവാക്കള്‍ക്കുനേരെ ബോബേറ്.സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു, അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്. രണ്ട് ബൈക്കിലെത്തിയ നാലംഗ സംഘമാണ് ബോംബെറിഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

ഗുണ്ടാംസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബോംബേറിന് കാരണമെന്നാണ് സംശയിക്കുന്നത്. പരുക്കേറ്റ അഖിലിനെതിരെ കാപ്പ കേസുകള്‍ അടക്കം നിരവധി കേസുകളുണ്ട്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Latest