From the print
തിരുവനന്തപുരം കോര്‍പറേഷന് യു എന്‍ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്‌കാരം
രാജ്യത്തെ ആദ്യ നഗരം. ഈജിപ്തിലെ അലക്സാണ്ട്രിയയില്‍ നടന്ന ചടങ്ങില്‍ യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ അനാക്ലോഡിയ റോസ്ബാക്കില്‍ നിന്നും മേയര്‍ ആര്യാ രാജേന്ദ്രനും സ്മാര്‍ട്ട് സിറ്റി സി ഇ ഒ രാഹുല്‍ ശര്‍മയും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
തിരുവനന്തപുരം | സുസ്ഥിര വികസനത്തിനായുള്ള യു എന്‍ ഹാബിറ്റാറ്റ്- ഷാങ്ഹായ് പുരസ്‌കാരം തിരുവനന്തപുരം നഗരസഭക്ക് ലഭിച്ചു. നഗരങ്ങളുടെ വികസനം ലക്ഷ്യമാക്കി 2030ലെ അജന്‍ഡയും പുതിയ നഗര അജന്‍ഡയും നടപ്പാക്കുന്നതില്‍ ലോകമെമ്പാടുമുള്ള നഗരങ്ങളുടെയും മുനിസിപ്പാലിറ്റികളുടെയും പുരോഗതിക്കും നേട്ടങ്ങള്‍ക്കുമാണ് ഈ പുരസ്‌കാരം നല്‍കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ ബ്രിസ്ബെയിന്‍ (ആസ്‌ത്രേലിയ), ഫുസു (ചൈന), ജോര്‍ജ് ടൗണ്‍ (മലേഷ്യ), കംപാല (ഉഗാണ്ട), സാല്‍വഡോര്‍ (ബ്രസീല്‍) നഗരങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചിരുന്നത്. രാജ്യത്ത് ഈ അംഗീകാരം കിട്ടിയ ഏക നഗരവും തിരുവനന്തപുരമാണ്.
ഈജിപ്തിലെ അലക്സാണ്ട്രിയയില്‍ നടന്ന ചടങ്ങില്‍ യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ അനാക്ലോഡിയ റോസ്ബാക്കില്‍ നിന്നും മേയര്‍ ആര്യാ രാജേന്ദ്രനും സ്മാര്‍ട്ട് സിറ്റി സി ഇ ഒ രാഹുല്‍ ശര്‍മയും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
തിരുവനന്തപുരം നഗരത്തിന്റെ ഈ നേട്ടം കേരളത്തിനാകെ അഭിമാനമാണെന്ന് മന്ത്രി രാജേഷ് പറഞ്ഞു. നഗരം വന്‍ വികസനക്കുതിപ്പിന് ഒരുങ്ങുന്ന ഘട്ടത്തിലാണ് അന്താരാഷ്ട്ര അവാര്‍ഡ് എന്നത് ഇരട്ടിമധുരമാണെന്ന് മേയര്‍ പ്രതികരിച്ചു.