Connect with us

Kerala

തിരുവനന്തപുരം സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിനു നേരെ കല്ലേറ്; ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു

പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

Published

|

Last Updated

തിരുവനന്തപുരം | സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിനു നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

സംഭവ സമയത്ത് ആനാവൂര്‍ നാഗപ്പന്‍ വീട്ടിലുണ്ടായിരുന്നില്ല. ഇന്നലെ അര്‍ധരാത്രി മുതല്‍ അദ്ദേഹം ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു. ഓഫീസ് ആക്രമിക്കപ്പെട്ടതില്‍ ആര്‍ എസ് എസിനെതിരെ ആനാവൂര്‍ നാഗപ്പന്‍ കടുത്ത രീതിയില്‍ പ്രതികരിച്ചിരുന്നു. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന്റെ തുടര്‍ച്ചയാണോ വീടിനു നേരെയുണ്ടായ കല്ലേറെന്നത് പോലീസ് അന്വേഷിച്ചു വരികയാണ്.

Latest