Kerala
തിരുവമ്പാടി കെ എസ് ആര്‍ ടി സി ബസ് അപകടം; റിപ്പോര്‍ട്ട് തേടി ഗതാഗത മന്ത്രി
അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത മന്ത്രി കെഎസ്ആര്‍ടിസി സിഎംഡിയോട് ആവശ്യപ്പെട്ടു
തിരുവനന്തപുരം | കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സംഭവത്തില്‍ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത മന്ത്രി കെഎസ്ആര്‍ടിസി സിഎംഡിയോട് ആവശ്യപ്പെട്ടു.
അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍പ്പെട്ട നാല് പേരുടെ നില ഗുരുതരമാണെന്നാണ് അറിയുന്നതക്. പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. ബസില്‍ അമ്പതോളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.
---- facebook comment plugin here -----