Kerala
തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തരുതായിരുന്നു; തന്റെ പിന്തുണ തരൂരിനെന്നും പ്രകാശ് രാജ്
പാര്‍ലമെന്റിലെ രാജാവിനെതിരെ ചോദ്യം ചോദിച്ച ആളാണ് അദ്ദേഹമെന്നും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പ്രകാശ് രാജ് പറഞ്ഞു

തിരുവനന്തപുരം | തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തരുതായിരുന്നുവെന്ന് നടന്‍ പ്രകാശ് രാജ്. ശശി തരൂര്‍ രാജ്യത്തിന്റെ അഭിമാനമാണ്. പാര്‍ലമെന്റിലെ രാജാവിനെതിരെ ചോദ്യം ചോദിച്ച ആളാണ് അദ്ദേഹമെന്നും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പ്രകാശ് രാജ് പറഞ്ഞു
ശശി തരൂര്‍ രാജ്യത്തിന്റെ അഭിമാനമാണ്. അതിനാല്‍ ഞാന്‍ തരൂരിനെ പിന്തുണക്കുന്നു. ഇടത് സ്ഥാനാര്‍ത്ഥിക്ക് ഞാന്‍ എതിരല്ല. പക്ഷേ ഇടത് മനസ്സുള്ളവര്‍ ട്രാപ്പില്‍ വീണുപോകരുത്. തിരുവനന്തപുരത്ത് വോട്ട് ചെയ്യേണ്ടത് പാര്‍ട്ടിക്ക് അല്ല, വ്യക്തിക്കാണെന്നും പ്രകാശ് രാജ് പറഞ്ഞു.
മൂന്നുതവണ കര്‍ണാടകത്തില്‍ നിന്നും രാജ്യസഭയിലേക്ക് ജയിച്ച കയറിയ രാജീവ് ചന്ദ്രശേഖര്‍ ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. കര്‍ണാടകയില്‍ സീറ്റ് ലഭിക്കാത്തതു കൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുന്നത്. കര്‍ഷകരെയോ മണിപ്പൂരിനെയോ കുറിച്ച് അദ്ദേഹം സംസാരിക്കില്ല. ജനാധിപത്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും സംരക്ഷിക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പെന്നും പ്രകാശ് രാജ് പറഞ്ഞു.