Kerala
തിരുവനന്തപുരം മെട്രോ യാഥാര്‍ഥ്യമാക്കും, കാരുണ്യക്ക് 700 കോടി, റോഡുകള്‍ക്കും പാലങ്ങള്‍ക്കും 3061 കോടി
തെക്കന്‍ കേരളത്തില്‍ കപ്പല്‍ ശാല തുടങ്ങാന്‍ കേന്ദ്ര സഹകരണം തേടും
![](https://assets.sirajlive.com/2022/12/kochi-metro-kerala-development.jpg)
തിരുവനന്തപുരം | തിരുവനന്തപുരത്ത് മെട്രോ റെയില്‍ യാഥാര്‍ഥ്യമാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.മെട്രോക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ 2025-26ല്‍ തുടങ്ങും. കൊച്ചി മെട്രോയുടെ വികസനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തെക്കന്‍ കേരളത്തില്‍ കപ്പല്‍ ശാല തുടങ്ങാന്‍ കേന്ദ്ര സഹകരണം തേടും. വിഴിഞ്ഞം പദ്ധതിയുടെ ഇതുവരെയുള്ള മുഴുവന്‍ ചെലവും വഹിച്ചത് കേരളമാണെന്നും ധനമന്ത്രി പറഞ്ഞു.
കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും.കിഫ്ബി പദ്ധതികള്‍ക്ക് പുറമെ 3061 കോടി സംസ്ഥാനത്ത് റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി അനുവദിച്ചു.
---- facebook comment plugin here -----