Connect with us

Kerala

ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്

നഗരസഭ മെയിന്‍ ഓഫീസും സോണല്‍ ഓഫീസുകളും ഭിന്നശേഷി സൗഹൃദപരമായിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 7 കോടി രൂപയോളം
ചെലവഴിച്ചെന്നും ഭിന്നശേഷി ക്ഷേമ മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ ഏറ്റെടുത്ത് നടപ്പിലാക്കിയെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

നഗരസഭ മെയിന്‍ ഓഫീസും സോണല്‍ ഓഫീസുകളും ഭിന്നശേഷി സൗഹൃദപരമായിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. നഗരസഭാ പരിധിയിലെ പാര്‍ക്കുകള്‍ ഭിന്നശേഷി സൗഹൃദമാണ്. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് പാലിയേറ്റീവ് പരിചരണം തിരുവനന്തപുരം നഗരസഭ ഉറപ്പാക്കുന്നുവെന്നും മേയര്‍ പറഞ്ഞു.

കൂടാതെ കേള്‍വി കുറവുള്ളവര്‍ക്ക് കോക്ലിയര്‍ ഇമ്പ്ലാന്റേഷന്‍ പദ്ധതി നടപ്പിലാക്കി. അതോടൊപ്പം സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍, ഇലക്ട്രോണിക് വീല്‍ ചെയര്‍, വീല്‍ ചെയര്‍ എന്നിവ വിതരണം ചെയ്തു. നഗരസഭ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ടേക് എ ബ്രേക്ക് കേന്ദ്രങ്ങളും പാര്‍ക്കുകളും ഉള്‍പ്പെടെ എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദ സംവിധാനത്തോടെയാണ് നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ഉപജീവനത്തിന് ആവശ്യമായ പദ്ധതി സഹായവും നല്‍കി വരുന്നതായും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

Latest