Connect with us

Death by drowning

തിരുവനന്തപുരം ആഴിമലയിൽ തമിഴ്നാട് സ്വദേശികൾ കടലിൽ മുങ്ങിമരിച്ചു

ബീച്ചിനോട് ചേർന്ന് നടക്കുന്നതിനിടെ ഇരുവരും തിരയിൽപ്പെടുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | ആഴിമലക്ക് സമീപം തമിഴ്നാട് സ്വദേശികളായ രണ്ട് പേർ കടലിൽ മുങ്ങിമരിച്ചു. തഞ്ചാവൂർ സ്വദേശി രാജാത്തി(45), ബന്ധുവായ സായ് ഗോപിക (ഒമ്പത്) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴു മണിയോടെ കരിക്കാത്തി ബീച്ചിനോട് ചേർന്ന് നടക്കുന്നതിനിടെ ഇരുവരും തിരയിൽപ്പെടുകയായിരുന്നു.

രാവിലെ നടക്കാനിറങ്ങിയ സമയത്ത് തിരയിലേക്കിറങ്ങിയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. മരിച്ച രാജാത്തി തഞ്ചാവൂരിൽ ഡോക്ടറാണ്. കോവളം, വിഴിഞ്ഞം തുടങ്ങി വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനായി തഞ്ചാവൂരിൽനിന്ന് വന്ന ബന്ധുക്കളടങ്ങിയ സംഘത്തിൽ പെട്ടവരാണ് അപകടത്തിൽപ്പെട്ടത്.

ഇവർ കരിക്കാത്തി ബീച്ചിനോട് ചേർന്നുള്ള റിസോർട്ടിലായിരുന്നു താമസം.  ഇരുവരും മുങ്ങിത്താഴുന്നതു കണ്ട് കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കനത്ത തിരമാല നിമിത്തം സാധിച്ചില്ല. പിന്നീട് ലൈഫ് ഗാർഡ് ഉൾപ്പെടെ എത്തിയാണ് ഇരുവരെയും കരക്ക് കയറ്റിയത്.

Latest