Connect with us

Kerala

തിരുവനന്തപുരത്തെ പോലീസ് ലാത്തിച്ചാര്‍ജ്; തൃശ്ശൂരും കോഴിക്കോട്ടും കെ എസ് യു പ്രതിഷേധത്തില്‍ സംഘര്‍ഷം

കോഴിക്കോട് കമ്മീഷ്ണര്‍ ഓഫീസിന് സമീപം പോലീസും കെ എസ് യു പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി

Published

|

Last Updated

തൃശൂര്‍  | തിരുവനന്തപുരത്തെ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് തൃശ്ശൂരും കോഴിക്കോട്ടും കെ എസ് യു പ്രതിഷേധം . തൃശൂരില്‍ കോര്‍പ്പറേഷന്‍ എമ്മോ റോഡ് ഉപരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ കെഎസ്യു പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം. കോര്‍പ്പറേഷനു മുന്നില്‍ സ്ഥാപിച്ചിരുന്ന നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ കെഎസ്യു പ്രവര്‍ത്തകര്‍ തകര്‍ത്തു. പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

കോഴിക്കോട് നഗരത്തിലും കെ എസ് യു പ്രതിഷേധ പ്രകടനം നടത്തുകയാണ്. കമ്മീഷ്ണര്‍ ഓഫീസിന് സമീപം പോലീസും കെ എസ് യു പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.തുടര്‍ന്ന് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാനാഞ്ചിറ റോഡും കെഎസ് യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

മന്ത്രി ആര്‍ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെഎസ്യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ വിദ്യാഭ്യാസ ബന്ദിന് കെ എസ് യു ആഹ്വാനം ചെയ്തിരിക്കുകയാണ്

Latest