Kerala
തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ മൂന്ന് മണിക്കൂറിലധികം സമയം വൈദ്യുതി മുടങ്ങി
രാത്രി പത്തരയോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു
തിരുവനന്തപുരം| എസ് എ ടി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ മൂന്ന് മണിക്കൂറില്‍ അധികം സമയം വൈദ്യുതി മുടങ്ങി. ഇതേ തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ രോഗികളും ബന്ധുക്കളും ശക്തമായി പ്രതിഷേധിച്ചു. ജനറേറ്റര്‍ തകരാറാണ് വൈദ്യുതി മുടക്കത്തിന് ഇടയാക്കിയത്. ഐ സിയു, ന്യൂബോണ്‍ ഐസിയു തുടങ്ങിയവയില്‍ വൈദ്യുതി ഉണ്ടെന്നും രോഗികള്‍ എല്ലാവരും സുരക്ഷിതര്‍ ആണെന്നും സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വൈദ്യുതി ബന്ധം വിച്ഛദേിക്കപ്പെട്ടതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചത്്.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വൈദ്യുതി മന്ത്രിയുടേയും പി.ഡബ്ല്യു.ഡി. ഇലക്ട്രിക്കല്‍ വിഭാഗത്തിന്റേയും സഹായം തേടി.
കുട്ടികളുടെ വിഭാഗത്തില്‍, ഐസിയുവില്‍ ഉള്‍പ്പെടെ പ്രശ്നമില്ലെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ അറിയിച്ചിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.