Kerala
തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം

തിരുവനന്തപുരം|നെയ്യാറ്റിന്‍കര കാരോട് കിഡ്‌സ് വാലി സ്‌കൂളിലെ ബസ് തോട്ടിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. തലക്ക് പരിക്കേറ്റ ഒരു കുട്ടിയെ എസ്എടി ആശുപത്രിയിലേക്കും മറ്റു കുട്ടികളെ പാറശ്ശാല ആശുപത്രിയിലേക്കും മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഇടുങ്ങിയ വഴിയില്‍ നിന്ന് സ്‌കൂള്‍ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ മറിയുകയായിരുന്നു.
---- facebook comment plugin here -----