Kerala
അന്‍വറിനും യു ഡി എഫിനും പറയാനുള്ള കാര്യം ഒന്നാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ഇരുകൂട്ടരേയും സര്‍ക്കാര്‍ വേട്ടയാടുന്നത് ഒരുപോലെയാണന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം| പിവി അന്‍വറിനും യു ഡി എഫിനും പറയാനുള്ള പോയിന്റ് ഒന്നാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇരു കൂട്ടരുടെയും ഭാഷ രണ്ടാണെങ്കിലും പറയുന്ന പോയിന്റ് ഒന്നാണ്. സര്‍ക്കാരിന്റെ ചെയ്തികളെ യുഡിഎഫ് എതിര്‍ക്കുന്നതുപോലെ അന്‍വറും എതിര്‍ക്കുന്നു. ഇരുകൂട്ടരേയും സര്‍ക്കാര്‍ വേട്ടയാടുന്നത് ഒരുപോലെയാണന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
അന്‍വറിന് പിന്തുണ നല്‍കേണ്ട വിഷയം പിന്നീട് ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. മുന്നണി നേതൃത്വമാണ് ഇത് സംബന്ധിച്ച് അഭിപ്രായം പറയേണ്ടതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
---- facebook comment plugin here -----