Connect with us

Kerala

തിരുവാതുക്കല്‍ ഇരട്ടക്കൊല: സി സി ടി വിയുടെ ഹാര്‍ഡ് ഡിസ്‌ക്കും മൊബൈല്‍ ഫോണുകളും കണ്ടെത്തി, പ്രതിയുമായി തെളിവെടുപ്പ്

വീടിന്റെ പിന്നിലെ തോട്ടില്‍ നിന്നാണ് ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയത്.

Published

|

Last Updated

കോട്ടയം | തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ കാണാതായിരുന്ന വീട്ടിലെ സി സി ടി വിയുടെ ഹാര്‍ഡ് ഡിസ്‌ക്കും മൊബൈല്‍ ഫോണുകളും കണ്ടെത്തി. വീടിന്റെ പിന്നിലെ തോട്ടില്‍ നിന്നാണ് ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയത്. കൊല്ലപ്പെട്ട വിജയകുമാര്‍, മീര ദമ്പതികളുടെ വീട്ടില്‍ നിന്ന് പ്രതി അസം സ്വദേശി അമിത് ഉറാങ് എടുത്തുമാറ്റിയതായിരുന്നു ഇത്. കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവാണ് കണ്ടെടുത്ത ഹാര്‍ഡ് ഡിസ്‌ക്.

പ്രതി ഉപേക്ഷിച്ച രണ്ട് മൊബൈല്‍ ഫോണുകള്‍ സി എം എസ് കോളജിന് സമീപത്തെ തോട്ടില്‍ നിന്ന് കണ്ടെടുത്തു. കൊലപ്പെട്ട വിജയകുമാറും മീരയും ഉപയോഗിച്ചിരുന്ന ഫോണുകളാണ് ഇത്.

പ്രതിയെ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുത്തു. തൃശൂരിലെ മാളയില്‍ നിന്നാണ്  അമിത് പിടിയിലായത്. കൃത്യത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ മാളയിലെ ഒരു ലോഡ്ജില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആറ് മാസം മുമ്പ് നടന്ന മൊബൈല്‍ ഫോണ്‍ മോഷണക്കേസിലെ വിരലടയാളവും കൊലപാതകം നടന്ന വീട്ടില്‍ നിന്നും ലഭിച്ച വിരലടയാളവും ഒന്നു തന്നെയെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ടവരുടെ വീട്ടില്‍ നേരത്തെ ഒരു വര്‍ഷം മുമ്പ് സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന അമിത് തന്നെയാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.

 

 

Latest