Connect with us

National

ഈ യുഗം യുദ്ധത്തിന്റേതല്ല; ആണവായുധ ഉപയോഗമോ ഭീഷണിയോ അംഗീകരിക്കാനാകില്ലെന്ന് സംയുക്ത പ്രമേയം

ഉക്രൈന്‍ യുദ്ധത്തിന് യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം പരിഹാരം ഉണ്ടാകണമെന്നും ജി 20 സംയുക്ത പ്രസ്താവനയില്‍ പറയുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  മറ്റ് രാജ്യങ്ങളെ ആക്രമിക്കരുതെന്നും ആണവായുധങ്ങള്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ജി 20യില്‍ സംയുക്ത പ്രമേയം. ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യയുടെ പേരെടുത്തു പറയാതെയായിരുന്നു പ്രമേയം. ഉക്രൈന്‍ യുദ്ധത്തിന് യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം പരിഹാരം ഉണ്ടാകണമെന്നും ജി 20 സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

കൊവിഡിനു ശേഷമുള്ള മനുഷ്യദുരിതം കൂട്ടാന്‍ ഉക്രൈന്‍ യുദ്ധം ഇടയാക്കി. ഒരു രാജ്യത്തിലേക്കും കടന്നുകയറ്റം പാടില്ല. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാകില്ല. ഭക്ഷ്യഊര്‍ജ സുരക്ഷയെ കരുതി സൈനിക നീക്കം പാടില്ല-സംയുക്ത പ്രഖ്യാപനത്തില്‍ പറയുന്നു.

ആണവായുധങ്ങളുടെ ഉപയോഗമോ ഭീഷണിയോ അംഗീകരിക്കാനാകില്ല. എല്ലാ രാജ്യങ്ങളും ഏതെങ്കിലും രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയ്ക്കും പരമാധികാരത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും എതിരായി പ്രദേശിക ഏറ്റെടുക്കല്‍ നടത്താനുള്ള ഭീഷണിയോ ബലപ്രയോഗമോ ഒഴിവാക്കണം. സംഘര്‍ഷങ്ങളില്‍ സമാധാനപരമായ പരിഹാരം വേണം, പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനുള്ള ശ്രമം, നയതന്ത്രം, ചര്‍ച്ച എന്നിവ പ്രധാനമാണെന്നും സംയുക്ത പ്രമേയത്തില്‍ പറയുന്നു.

ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ല, ഉക്രൈനില്‍സമഗ്രവും നീതിപൂര്‍വവും ശാശ്വതവുമായ സമാധാനത്തെ പിന്തുണയ്ക്കുന്ന പ്രസക്തവും ക്രിയാത്മകവുമായ നടപടികളെ സ്വാഗതം ചെയ്യുന്നുവെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു