Connect with us

National

ഈ ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവം; നരേന്ദ്ര മോദി

പ്രതിപക്ഷം സഹകരിക്കണമെന്നും പ്രതിപക്ഷ ശബ്ദം ക്രിയാത്മക നിര്‍ദേശങ്ങള്‍ക്കായി ഉയരണമെന്നും മോദി വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത് ചരിത്ര നീക്കമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. റിപ്പബ്ലിക് ദിനത്തില്‍ കണ്ടതും സ്ത്രീ ശാക്തീകരണത്തിന്റെ പ്രകടനങ്ങളായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവമാണ്. രാഷ്ട്രപതിയുടെ അഭിസംബോധനയും, ധനമന്ത്രിയുടെ ബജറ്റ് അവതരണവും നാരി ശക്തിയുടെ ഉദാഹരണങ്ങളാണെന്നും നരേന്ദ്ര മോദി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതിപക്ഷത്തിന്റെ അമാന്യമായ പെരുമാറ്റം അനുവദിക്കുകയില്ല. പ്രതിപക്ഷം സഹകരിക്കണമെന്നും പ്രതിപക്ഷ ശബ്ദം ക്രിയാത്മക നിര്‍ദേശങ്ങള്‍ക്കായി ഉയരണമെന്നും മോദി വ്യക്തമാക്കി. തെരഞ്ഞെടുപ്പിനുശേഷം പൂര്‍ണ്ണ ബജറ്റുമായി കാണാമെന്നും  മോദി മാധ്യമങ്ങളോട് പറഞ്ഞു.

 

 

 

 

Latest