Connect with us

Kerala

ഇന്ദിരയെപ്പോലെയുള്ളവര്‍ ഇരുന്ന കസേരയിലാണല്ലോ ഈ ഭീരു ഇരിക്കുന്നത്; മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഹരീഷ് വാസുദേവന്‍

കുടിയേറി എന്ന കാരണത്താല്‍ ആരും അപമാനിതരാക്കപ്പെടരുതെന്നും അമേരിക്കയോട് പറയാന്‍ നട്ടെല്ലും ധൈര്യവും വേണമെന്നും ഹരീഷ് വാസുദേവന്‍

Published

|

Last Updated

തിരുവനന്തപുരം | അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ കുറ്റവാളികളെ പോലെ തിരിച്ചയച്ച അമേരിക്കന്‍ നടപടിയില്‍ പ്രതികരിക്കാത്ത കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശം ശക്തം. കേന്ദ്രത്തെയും പ്രധാനമന്ത്രി മോദിയെയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ രംഗത്തെത്തി.

കുടിയേറി എന്ന കാരണത്താല്‍ ആരും അപമാനിതരാക്കപ്പെടരുതെന്നും അമേരിക്കയോട് പറയാന്‍ നട്ടെല്ലും ധൈര്യവും വേണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.. കുടിയേറ്റക്കാര്‍ ക്രിമിനലല്ലെന്ന് പറയുന്ന കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ എക്സ് പോസ്റ്റ് പങ്കുവെച്ചാണ് ഹരീഷ് ഫേസ്ബുക്കിലൂടെ വിമര്‍ശം ഉന്നയിച്ചത്.

പണ്ട് ഇന്ത്യക്കെതിരെ ഏഴാം കപ്പല്‍പ്പടയെ അയക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കിയ അമേരിക്കയോട്, വന്നപോലെ മടങ്ങില്ലെന്ന് തിരിച്ചടിക്കാന്‍ ധൈര്യമുണ്ടായിരുന്ന ഇന്ദിരയെപ്പോലെയുള്ളവര്‍ ഇരുന്ന കസേരയിലാണല്ലോ ഈ ഭീരു ഇരിക്കുന്നതെന്നോര്‍ക്കുമ്പോള്‍ അപമാനം തോന്നുന്നുണ്ട്.. ഭരണഘടനയുടെ ആമുഖത്തില്‍ Dignity of individual കഴിഞ്ഞാണ് Integrity of the Nation പോലും. എന്നിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest