Connect with us

Editors Pick

ആദ്യം കയ്ക്കും, പിന്നെ മധുരിക്കും ഈ നെല്ലിക്ക

നെല്ലിക്കയിൽ വിറ്റാമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട് ഇത് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

Published

|

Last Updated

മാർക്കറ്റുകളിൽ സുലഭമായി ലഭിക്കുന്ന ഫലമാണ് നെല്ലിക്ക. ഇപ്പോൾ സീസണുമാണ്. അച്ചാറായും ഉപ്പിലിട്ടതായും ഒക്കെ നമ്മുടെ ഭക്ഷണത്തിനൊപ്പം എന്നേ സ്ഥാനം പിടിച്ചതാണ് ഈ ഫലം. മീൻ കറിക്കൊപ്പം കുരുമുളക് ചേർത്ത് പച്ച നെല്ലിക്ക അരച്ചുവെക്കുന്നതും ചവനപ്രാശ്യം ഉണ്ടാക്കി കഴിക്കുന്നതും എല്ലാം മലയാളിക്ക് പ്രിയപ്പെട്ടതുതന്നെ. \

സുലഭമായി ലഭിക്കുന്ന ഈ ഇത്തിരി കുഞ്ഞന് ആരോഗ്യഗുണങ്ങൾ ഏറെയാണെന്ന കാര്യം അറിയാമോ?

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

നെല്ലിക്കയിൽ വിറ്റാമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട് ഇത് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നു

സ്ഥിരമായി നെല്ലിക്ക ഉപയോഗിക്കുന്നത് അണുബാധകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും. തടിച്ചു വീങ്ങുന്നത് കുറയ്ക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും നെല്ലിക്ക.

ഫാറ്റി ആസിഡുകളാൽ സമ്പന്നം

നെല്ലിക്കയിൽ ഹൃദയ ആരോഗ്യത്തെ സഹായിക്കുന്ന ആവശ്യ ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

ദഹനത്തിന് സഹായിക്കുന്നു

നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള ഫൈബർ മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.

ചർമ്മത്തിന്റെ പുനരുജീവനം

നെല്ലിക്ക ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇത് ചർമ്മത്തിന്റെ വാർദ്ധക്യം ചെറുക്കാനും കേടുപാടുകൾക്കു കാരണമാകുന്ന ഘടകങ്ങളെ തടഞ്ഞു നിർത്താനും സഹായിക്കുന്നു.

മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു

നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള വിവിധ ഘടകങ്ങൾ മുടി വളർച്ചയെയും പ്രോത്സാഹിപ്പിക്കും.

നെല്ലിക്ക പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങൾക്ക് സർവതല ഗുണങ്ങൾ ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. അത് കൊണ്ട് തന്നെ ഈ ഫലത്തിന്റെ ഗുണങ്ങൾ മനസ്സിലാക്കി വേണം ഇത് ഭക്ഷണത്തിന്റെ ഭാഗമാക്കാൻ.

Latest