Connect with us

Kerala

ഇത് ചരിത്ര നിമിഷം; ഉമ്മന്‍ചാണ്ടിയെ പ്രശംസിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍

ഉമ്മന്‍ചാണ്ടിയെ ഓര്‍ക്കാതെ ഈ ചരിത്ര നിമിഷം പൂര്‍ത്തിയാകില്ലെന്ന് സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായതില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രശംസിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഉമ്മന്‍ചാണ്ടിയെ ഓര്‍ക്കാതെ ഈ ചരിത്ര നിമിഷം പൂര്‍ത്തിയാകില്ലെന്ന് സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആദരണീയനായ മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമര്‍പ്പണവും ഓര്‍ക്കാതെ ഈ ചരിത്ര നിമിഷം പൂര്‍ത്തിയാകില്ലെന്നാണ് എ എന്‍ ഷംസീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചത്. പിണറായിയുടെ നേതൃത്വം വിഴിഞ്ഞം പദ്ധതിയുടെ സാക്ഷാത്കാരത്തിന് ആക്കം കൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. തുറമുഖത്തിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടി ഒരുപാട് പഴികേള്‍ക്കേണ്ടി വന്നതായി ചടങ്ങില്‍ എം വിന്‍സന്റ് എംഎല്‍എ പറഞ്ഞു. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ സന്തോഷിക്കുമായിരുന്നെന്നും വിന്‍സെന്റ് പറഞ്ഞു.

---- facebook comment plugin here -----

Latest