Connect with us

National

ഇത് അപമാനകരം; റാബ്‌റി ദേവിയെ സി.ബി.ഐ ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് കെജ്രിവാള്‍

ഇത് തെറ്റായ നടപടിയാണ്. ഇത്തരം റെയ്ഡുകള്‍ അപമാനകരമാണെന്നും കെജ്രിവാള്‍ പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്‌റി ദേവിയെ സി.ബി.ഐ ചോദ്യം ചെയ്തത് അപമാനകരമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആം ആദ്മി പാര്‍ട്ടി രാജ്യതലസ്ഥാനത്ത് ആശ്രമം മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് തെറ്റായ നടപടിയാണെന്നും ഇത്തരം റെയ്ഡുകള്‍ അപമാനകരമാണെന്നും റാബ്റി ദേവിയുടെ വസതിയില്‍ സിബിഐ സംഘം നടത്തിയ സന്ദര്‍ശനത്തെ പരാമര്‍ശിച്ച് കെജ്രിവാള്‍ പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന അന്വേഷണങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ചേര്‍ന്ന് പ്രധാനമന്ത്രിക്കയച്ച കത്തിനെകുറിച്ചും കെജ്രിവാള്‍ സംസാരിച്ചു.

പ്രതിപക്ഷ സര്‍ക്കാരുകള്‍ ഉള്ളിടത്തെല്ലാം അവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നത് ഒരു പ്രവണതയായി മാറുകയാണ്. ഇഡി, സിബിഐ, ഗവര്‍ണര്‍ എന്നിവരെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നു. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ജനാധിപത്യം മുന്നോട്ട് പോകൂ എന്നും കെജ്രിവാള്‍ പറഞ്ഞു.

 

 

Latest