National
ഇത് തന്റെ അവസാന തെരെഞ്ഞെടുപ്പ്: മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
ബിജെപിയെ ശക്തമായി എതിര്‍ക്കുകയുമാണ് സിദ്ധരാമയ്യ.
ബംഗുളൂരു|കര്‍ണാടകയില്‍ തൂക്കു നിയമസഭ വരുമെന്ന പ്രവചനം തള്ളി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസിന് 130 സീറ്റുകള്‍ ലഭിക്കും. സംസ്ഥാനത്ത് ശക്തമായി ഭരണവിരുദ്ധ വികാരമുണ്ട്.ഒപ്പം ബിജെപിയെ ശക്തമായി എതിര്‍ക്കുകയുമാണ് സിദ്ധരാമയ്യ.
മുഖ്യമന്ത്രി ആരായിരിക്കണമെന്ന് പാര്‍ട്ടിയുടെ എംഎല്‍എമാര്‍ തീരുമാനിക്കും. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകാന്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രണ്ട് ഗ്രൂപ്പുണ്ട് എന്നല്ല ഇതിനര്‍ഥമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിച്ചില്ലെങ്കിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കില്ലന്നും അദ്ദേഹം കൂട്ടിചേര്‍ത്തു
---- facebook comment plugin here -----