Health
ആർത്തവവിരാമത്തെ ഇങ്ങനെ നേരിടാം !
ആർത്തവവിരാമം എന്നത് ഓരോ വ്യക്തിക്കും ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഘട്ടമാണ്. ഈ സമയത്ത് ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കേണ്ടിവരും. അവയെ ഫലപ്രദമായി നേരിടാൻ ഈ മാർഗ്ഗങ്ങൾ പരിശീലിച്ചു നോക്കൂ.
മിക്ക സ്ത്രീകളിലും ആർത്തവവിരാമം അസ്വസ്ഥത ഉണ്ടാക്കുന്ന ഹോർമോൺ മാറ്റങ്ങൾ കൊണ്ടുവരുന്നു. അതിന്റെ ലക്ഷണങ്ങൾ സുഗമമായി കൈകാര്യം ചെയ്യുന്നതിനുള്ള ചില മാർഗ്ഗങ്ങൾ നോക്കാം.
- സമീകൃത ആഹാരം – ആർത്തവവിരാമ സമയത്തെ എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കാൻ കാൽസ്യവും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
- ജലാംശം നിലനിർത്തുക – ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉള്ളത് എല്ലാ കാര്യത്തിനും നല്ലതാണെങ്കിലും ശരീരത്തിലെ ചൂടും മറ്റ് പ്രശ്നങ്ങളും കുറയ്ക്കാൻ ആർത്തവ വിരാമ സമയത്തും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതും ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതും അത്യാവശ്യമാണ്.
- വ്യായാമം ചെയ്യുക – മാനസികാരോഗ്യവും മെറ്റബോളിസവും വർദ്ധിപ്പിക്കുന്നതിന് യോഗയിലോ നടത്തത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആവശ്യത്തിന് വ്യായാമം ചെയ്യുകയും ചെയ്യണം.
- സമ്മർദ്ദം നിയന്ത്രിക്കുക – ഈ സമയത്തെ സമ്മർദ്ദം നിയന്ത്രിക്കാൻ ധ്യാനവും ആഴത്തിലുള്ള ശ്വാസവും ഒക്കെ പരിശീലിക്കാവുന്നതാണ്.
- ഉറക്കം ക്രമീകരിക്കുക – ഈ സമയത്ത് കൂടുതൽ പ്രശ്നങ്ങൾ തടയുന്നതിന് ഉറക്കം ക്രമീകരിക്കുന്നതും ക്ഷീണം തടയാൻ സ്ഥിരമായ ഉറക്ക ഷെഡ്യൂൾ നിലനിർത്തുന്നതും നല്ലതാണ്.
- ഹോർമോൺ തെറാപ്പി – രോഗലക്ഷണങ്ങൾ ഗുരുതരം ആണെങ്കിൽ ഒരു ഡോക്ടർ സമീപിക്കേണ്ടതും അത്യാവശ്യമാണ്. ഹോർമോൺ തെറാപ്പിയിലൂടെയോ മറ്റ് മരുന്നുകളിലൂടെയോ ഈ പ്രശ്നം പരിഹരിക്കാൻ ആകും.
ആർത്തവവിരാമം എന്നത് ഓരോ വ്യക്തിക്കും ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഘട്ടമാണ്. ഈ സമയത്ത് ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കേണ്ടിവരും. അവയെ ഫലപ്രദമായി നേരിടാൻ ഈ മാർഗ്ഗങ്ങൾ പരിശീലിച്ചു നോക്കൂ
---- facebook comment plugin here -----