Kerala
സമരങ്ങളിലൂടെ കടന്നുവന്ന സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പാര്‍ട്ടിയല്ലിത്; വെല്‍ഫെയര്‍ പാര്‍ട്ടിയില്‍നിന്നും രാജിവെക്കുന്നതായി ഗോമതി
ഒരുപാട് സങ്കടങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. അതൊക്കെ ലൈവില്‍ വന്ന് പറയാം

തിരുവനന്തപുരം | വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി മൂന്നാര്‍ സമര നായിക ഗോമതി. തന്നെപ്പോലെ സമരങ്ങളിലൂടെ കടന്നുവന്ന ഒരു സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പാര്‍ട്ടിയല്ല വെല്‍ഫെയര്‍ പാര്‍ട്ടിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഗോമതി പറയുന്നു. ഒരുപാട് സങ്കടങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. അതൊക്കെ ഫേസ്ബുക്ക് ലൈവില്‍ പറയുമെന്നും പോസ്റ്റിലുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മറ്റൊരു പ്രധാന നേതാവായിരുന്ന ശ്രീജ നെയ്യാറ്റിന്‍കരയും നേരത്തെ അതില്‍ നിന്ന് രാജിവെച്ചിരുന്നു
ഗോമതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:
വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ രാജിവെക്കുന്നു. എന്നെപ്പോലെ സമരങ്ങളിലൂടെ കടന്നുവന്ന ഒരു സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരുപാര്‍ട്ടിയല്ല വെല്‍ഫെയര്‍ പാര്‍ട്ടി എന്ന് മനസ്സിലാക്കിയാണ് ഞാന്‍ രാജിവെക്കുന്നത്. ഒരുപാട് സങ്കടങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. അതൊക്കെ ലൈവില്‍ വന്ന് പറയാം