Connect with us

National

ഇത് രാജീവ് ഗാന്ധിയുടെ സ്വപ്‌നം; വനിത സംവരണ ബില്ലിനെ പിന്തുണച്ച് സോണിയ ഗാന്ധി

ഒബിസി വനിതകള്‍ക്കും സംവരണം ഏര്‍പ്പെടുത്തണമെന്നും സോണിയ

Published

|

Last Updated

ന്യൂഡല്‍ഹി| വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു വനിത ശാക്തീകരണമെന്ന് സോണിയ ഗാന്ധി പറഞ്ഞു. വനിത ശാക്തീകരണത്തിന്റെ ഉദാഹരണമായിരുന്നു ഇന്ദിര ഗാന്ധി. ഒബിസി വനിതകള്‍ക്കും സംവരണം ഏര്‍പ്പെടുത്തണമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

ഒബിസി വനിതകള്‍ക്കും തുല്യ പ്രാതിനിധ്യം വേണം. എത്രയും വേഗം ബില്‍ പാസാക്കണമെന്നും ബില്‍ നടപ്പാക്കുന്നതിലെ കാലതാമസം സ്ത്രീകളോടുള്ള അനീതിയാണെന്നും സോണിയാ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു. ജാതി സെന്‍സസും വൈകരുതെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

 

Latest