Connect with us

National

ഇതെനിക്ക് മോദി തന്ന പണം; ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റായി വന്ന പണം തിരികെ നല്‍കാതെ യുവാവ്

'ഇതെന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇട്ടുതന്ന പണമാണ്. ഞാനിത് തിരികെ തരില്ല' എന്നാണ് യുവാവ് ബാങ്ക് മാനേജറോട് പറഞ്ഞത്.

Published

|

Last Updated

പട്ന| ബിഹാറിലെ ഖഗരിയ സ്വദേശിയായ യുവാവിന്റെ അക്കൗണ്ടിലേക്ക് അബദ്ധവശാല്‍ 5.5 ലക്ഷം രൂപ ക്രെഡിറ്റ് ആയതായി റിപ്പോര്‍ട്ട്. തെറ്റ് തിരിച്ചറിഞ്ഞ ബാങ്ക് അധികൃതര്‍ ആ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം വിസമ്മതിച്ചു. ‘ഇതെന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇട്ടുതന്ന പണമാണ്. ഞാനിത് തിരികെ തരില്ല’ എന്നാണ് യുവാവ് ബാങ്ക് മാനേജറോട് പറഞ്ഞത്.

ഗ്രാമിണ്‍ ബാങ്കിന്റെ ഖഗരിയ ബ്രാഞ്ചിനാണ് ഇങ്ങനെ ഒരു അബദ്ധം പറ്റിയത്. ഭക്തിയാര്‍പൂര്‍ ഗ്രാമവാസിയായ രഞ്ജിത്ത് ദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് അവര്‍ തെറ്റായി അഞ്ചര ലക്ഷം അയച്ചു കൊടുത്തത്. ഈ അബദ്ധം തിരിച്ചറിഞ്ഞ ശേഷം, പ്രസ്തുത തുക തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ബാങ്കില്‍ നിന്ന് പലതവണ രഞ്ജിത്ത് ദാസിന് നോട്ടീസ് അയച്ചിട്ടുണ്ട്. എങ്കിലും, ദാസ് ആ പണം തിരികെ നല്‍കാന്‍ തയ്യാറായില്ല.

പണം കിട്ടിയ ദിവസം തന്നെ മുഴുവനും ചെലവാക്കിക്കളഞ്ഞു എന്നാണ് ദാസിന്റെ വിശദീകരണം. ഇപ്പോള്‍ ഈ കേസുമായി ബന്ധപ്പെട്ട്, ബാങ്ക് മാനേജരുടെ പരാതിയില്‍ ലോക്കല്‍ പൊലീസ് രഞ്ജിത് ദാസിനെ അറസ്റ്റു ചെയ്തിരിക്കുകയാണ്.

 

---- facebook comment plugin here -----

Latest