Editors Pick
ഇതാണ് ലോകത്തിലെ ഏറ്റവും വില കൂടിയ ഉപ്പ്
ലോകത്തിലെ ഏറ്റവും വിലകൂടിയ ഉപ്പ് കൊറിയൻ മുള ഉപ്പ് ആണ്.
![](https://assets.sirajlive.com/2025/02/korean-salt-897x538.jpg)
ഉപ്പ് നമുക്ക് കിട്ടുന്ന താരതമ്യേന ഏറ്റവും വിലകുറഞ്ഞ സാധനം ആണ്. അടുക്കളയിൽ ഏറ്റവും അത്യാവശ്യമായ ചേരുവകളിൽ ഒന്നാണ് ഉപ്പ്. ഇത് നമ്മുടെ ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുകയും ചെയ്യുന്നു. എന്നാൽ ലോകത്തിലെ ഏറ്റവും വില കൂടിയ ഉപ്പ് ഏതാണെന്ന് അറിയാമോ. ഈ ഉപ്പിന്റെ ഉൽപാദന പ്രക്രിയ കാരണം 250 ഗ്രാമിന് 7,500 രൂപയാണ് ഇതിന്.
അതെ ലോകത്തിലെ ഏറ്റവും വിലകൂടിയ ഉപ്പ് കൊറിയൻ മുള ഉപ്പ് ആണ്.
പർപ്പിൾ ബാംബൂ ഉപ്പ് അല്ലെങ്കിൽ ജുഗ്യോം എന്നും അറിയപ്പെടുന്നു. ഇത് സങ്കീർണ്ണമായ ഒരു പ്രക്രിയയിലൂടെയാണ് സൃഷ്ടിക്കുന്നത്. നൂറ്റാണ്ടുകളായി കൊറിയൻ പാചകരീതിയിലും പരമ്പരാഗത വൈദ്യശാസ്ത്രത്തിലും ഇത് ഉപയോഗിക്കുന്നു. വർഷങ്ങളായി കൊറിയക്കാർ പാചകത്തിനും ഔഷധ ആവശ്യങ്ങൾക്കും ഈ മുള ഉപ്പ് ഉപയോഗിക്കുന്നുണ്ട്.
ഉണ്ടാക്കുന്ന വിധം
മുളകളിൽ കടൽ ഉപ്പ് നിറയ്ക്കുന്നു. 800 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ ഉപ്പ് ഒമ്പത് തവണ ചുടുന്നു. അവസാനത്തെ ചുടൽ 1,000 ഡിഗ്രി സെൽഷ്യസ് വരെ എത്തുന്നു. ഈ സമയത്ത് മുളയിൽ നിന്നുള്ള ധാതുക്കൾ ഉപ്പിലേക്ക് എത്തുന്നു. ഈ പ്രക്രിയ വളരെ അധ്വാനം നിറഞ്ഞതും 45 മുതൽ 50 ദിവസം വരെ എടുക്കുന്നതും ആണ്. ഇത് തയ്യാറാക്കാൻ വിദഗ്ധരായ തൊഴിലാളികളും പ്രത്യേക ചൂളകളും ആവശ്യമാണ്.
ഈ ഉപ്പിൻ്റെ ആരോഗ്യ ഗുണങ്ങൾ
മുള ഉപ്പ് പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവയുൾപ്പെടെ 70-ലധികം അവശ്യ ധാതുക്കളാൽ സമ്പുഷ്ടമാണ്. അപ്പോൾ ഇനി കടയിൽ ചെന്ന് ഉപ്പു വാങ്ങാൻ ഒരുങ്ങുമ്പോൾ കൊറിയൻ മുള ഉപ്പിന്റെ വില കൂടിയൊന്ന് ആലോചിച്ചോളൂ.