Connect with us

Health

ചക്കരക്കുട്ടന്‍ ആണ് ഈ ശര്‍ക്കര

തണുപ്പ് കാലങ്ങളില്‍ പോലും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തി ദോഷകരമായ വിഷ വസ്തുക്കളെ പുറംതള്ളി കരളിനെ ശുദ്ധീകരിക്കാനും ശര്‍ക്കര സഹായിക്കുന്നു.

Published

|

Last Updated

ഞ്ചസാരയോ ശര്‍ക്കരയോ എന്ന ചോദ്യം നമുക്കിടയില്‍ എപ്പോഴും നിലനില്‍ക്കുന്ന ഒരു കാര്യമാണ്. ഒരു പ്രധാന കാര്യം എന്നത് ശര്‍ക്കര അസംസ്‌കൃത മധുരവും പഞ്ചസാര സംസ്‌കൃത മധുരവും ആണ് എന്നതാണ്. എന്നാല്‍ പഞ്ചസാരക്ക് ഉള്ളതിനേക്കാള്‍ നിരവധി ഗുണങ്ങള്‍ ഉണ്ട് ശര്‍ക്കരയ്ക്ക് എന്നതാണ് സത്യം. അങ്ങനെ നോക്കുമ്പോള്‍ ഒരു ചക്കരക്കുട്ടന്‍ തന്നെയാണ് ശര്‍ക്കര. എന്തൊക്കെയാണ് ശര്‍ക്കരയുടെ ഗുണങ്ങള്‍ എന്നു നോക്കാം

കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്

ദഹന എന്‍സൈമുകളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിച്ച് ദഹനം മെച്ചപ്പെടുത്താന്‍ ശര്‍ക്കര സഹായിക്കുന്നു.

ശരീരത്തെ വിഷമുക്തമാക്കുന്നു

തണുപ്പ് കാലങ്ങളില്‍ പോലും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തി ദോഷകരമായ വിഷ വസ്തുക്കളെ പുറംതള്ളി കരളിനെ ശുദ്ധീകരിക്കാനും ശര്‍ക്കര സഹായിക്കുന്നു.

ക്ഷീണം അലസത എന്നിവ അകറ്റുന്നു

കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പുഷ്ടമായ ശര്‍ക്കര ആവശ്യമായ അളവില്‍ ഊര്‍ജ്ജം നല്‍കുകയും ആലസ്യവും ക്ഷീണവും അകറ്റാന്‍ സഹായിക്കുകയും ചെയ്യുന്നു.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു

ശര്‍ക്കരയിലെ പൊട്ടാസ്യത്തിന്റെ അംശം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു .

അലര്‍ജിയെ ചെറുക്കുന്നു

ശര്‍ക്കര ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുകയും അലര്‍ജിയെ ചെറുക്കുകയും ചെയ്യും. ശൈത്യകാലത്ത് അലര്‍ജിയോ ജലദോഷ ലക്ഷണങ്ങളോ ഉള്ളവര്‍ക്ക് ശര്‍ക്കര ഗുണം ചെയ്യും.

ഗുണങ്ങളില്‍ പഞ്ചസാരയേക്കാള്‍ കേമന്‍ ശര്‍ക്കര തന്നെയാണ്. എന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതില്‍ ഇതില്‍ വലിയ വ്യത്യാസം ഇല്ല എന്നതാണ് സത്യം.